‘ഏറെ നാളുകള്‍ക്കുശേഷം ഒരു നല്ല സിനിമ കണ്ടു’; ദുല്‍ഖറിന്റെ സീതാരാമത്തെ പ്രശംസിച്ച് വെങ്കയ്യ നായിഡു

0

 
ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തില്‍ എത്തിയ തെലുങ്ക് ചിത്രം സീതാ രാമം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇതിനോടകം നിരവധി പേരാണ് ചിത്രത്തെ വാനോളം പുകഴ്ത്തിയത്. ഇപ്പോള്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. എല്ലാവരും ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രമാണ് സീതാ രാമം എന്നാണ് അദ്ദേഹം പറഞ്ഞത്. 

ട്വിറ്ററിലൂടെയായിരുന്നു വെങ്കയ്യ നായിഡുവിന്റെ പ്രതികരണം. ഏറെ നാളുകള്‍ക്കു ശേഷം ഒരു സിനിമകണ്ട അനുഭൂതി ലഭിച്ചു എന്നാണ് അദ്ദേഹം കുറിച്ചക്. ‘സീതാ രാമം’ എന്ന സിനിമ കണ്ടു. അഭിനേതാക്കളുടെയും സാങ്കേതിക വിഭാഗത്തിന്റേയും ഏകോപനത്തില്‍ ഒരു മനോഹര ദൃശ്യം അരങ്ങേറി. ലളിതമായ ഒരു പ്രണയകഥയില്‍ നിന്ന് വ്യത്യസ്തമായി, ഒരു വീര സൈനിക പശ്ചാത്തലം ചേര്‍ത്തുകൊണ്ട്, സിനിമയ്ക്ക് വികാരം നിറയ്ക്കാനായി. എല്ലാവരും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണിത്. ‘

Leave a Reply