കെഎസ്ആർടിസിയിൽ എല്ലാമാസവും അഞ്ചാം തീയതി ശമ്പളം; തീരുമാനം മന്ത്രിതല ചർച്ചയിൽ

0

തിരുവനന്തപുരം: കെഎസേആർടിസി ജീവനക്കാർക്ക് എല്ലാമാസവും അഞ്ചാം തീയതി ശമ്പളം നൽകുമെന്ന കാര്യം ഇന്ന് നടന്ന മന്ത്രിതല ചർച്ചയിൽ തീരുമാനമായി.

ട്രേഡുയൂണിയനുകൾ ഒറ്റക്കെട്ടായി 12.00 മണിക്കൂർ സിം​ഗിൾ ഡ്യൂട്ടിയെ ശക്തമായി എതിർക്കുകയായിരുന്നു. യൂണിയനുകളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ഈ വിഷയത്തിൽ ഗവൺമെൻ്റ് ലാ സെക്രട്ടറിയുടെ ഒപ്പീനിയൻ ഗവൺമെൻ്റ് വാങ്ങാനും, ട്രേഡു യൂണിയനുകൾ സംഘടനകളുടെ ഉപദേശം വാങ്ങാനും തുടർന്ന് 22-08-2022 വൈകുന്നേരം 06.30ന് വീണ്ടും മന്ത്രിതല ചർച്ച തുടരും.

ഇന്ന് നടന്ന് ചർച്ചയിൽ ഗതാഗത തൊഴിൽ മന്ത്രിമാരും, കെഎസ്ടി എംപ്ലോയീസ് സംഘിനെ പ്രതിനിധീകരിച്ച് പ്രസിഡൻ്റ് ജി.കെ അജിത്, വർക്കിംഗ് പ്രസിഡൻ്റ് എസ് അജയകുമാർ ,ജനറൽ സെക്രട്ടറി കെ എൽ രാജേഷ് എന്നിവർ പങ്കെടുത്തു

Leave a Reply