പരസ്പരം ഊഞ്ഞാലാട്ടി മുഹമ്മദ് റിയാസും ശിവന്‍കുട്ടിയും;

0

തിരുവനന്തപുരം: ഓണം വാരാഘോഷ ഓഫീസ് ഉദ്ഘാടനത്തിനെത്തിയ മന്ത്രിമാരുടെ ഊ‍ഞ്ഞാലാട്ടമാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസുമാണ് പരസ്പരം ഊഞ്ഞാലാട്ടിയത്.

സപ്തംബര്‍ 6 മുതല്‍ 12 വരെയാണ് ഓണം വാരാഘോഷം നടത്തുന്നത്. ഓണം വാരാഘോഷ ഓഫീസ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും. ഓഫീസ് ഉദ്ഘാടനം ചെയ്ത് രണ്ടുപേരും എത്തിയത് ഇതിനോട് ചേർന്ന് പുതുതായി കെട്ടിയ ഊഞ്ഞാലിന് മുന്നില്‍. വൈകാതെ തന്നെ ഇരുവരും പരസ്പരം ഊഞ്ഞാലാട്ടി.

Leave a Reply