500 രൂപയുടെ ബെറ്റിന് വേണ്ടി സുഹൃത്തിന്റെ തലയറുത്ത് യുവാവ്; അറുത്ത തലയുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി; നാടിനെ നടുക്കിയ സംഭവം ഇങ്ങനെ

0

അസമിൽ 500 രൂപയുടെ ബെറ്റിന് വേണ്ടി യുവാവ് സുഹൃത്തിന്റെ തലയറുത്തു. അറുത്ത തലയുമായി 25 കി.മി നടന്ന് യുവാവ് പോലീസിൽ കീഴടങ്ങുകയും ചെയ്തു. അസമിലെ സോണിത്പൂർ ജില്ലയിലാണ് നാദിറിന് നടുക്കിയ സംഭവം അരങ്ങേറിയത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ഫുട്‌ബോൾ മത്സരത്തിന് ശേഷമായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്.

ഫുട്‌ബോൾ മത്സരത്തിൽ തുനിരാം മദ്രിയും ഹേം രാമും രണ്ട് ടീമിനെയാണ് പിന്തുണച്ചിരുന്നത്. എന്നാൽ ഹോം രാം പിന്തുണച്ച ടീം വിജയിക്കുകയായിരുന്നു. പറഞ്ഞുവച്ച 500 രൂപ തുനിരാം മദ്രി നൽകിയതുമില്ല. ഇതുമായി ബന്ധപ്പെട്ട വഴക്കിനിടെയാണ് തുനിരാം മദ്രി ഹേംരാമിനെ മൂച്ചയേറിയ ആയുധമുപയോഗിച്ച് തലയറുത്തത്.

അറുത്ത തലയുമായി രംഗപാറ പൊലീസ് സ്റ്റേഷനിലേക്ക് 25 കിലോമീറ്റർ നടന്നാണ് തുനിരാം എത്തിയത്. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply