ഇന്ത്യാവിരുദ്ധ ഉള്ളടക്കം: യൂട്യൂബ് ചാനലുകളും ഫെയ്സ്ബുക്ക് അക്കൗണ്ടുകളും പൂട്ടിച്ച് കേന്ദ്രം

0

ന്യൂഡൽഹി: ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഐടി ചട്ടം 2021 അനുസരിച്ച് വിലക്ക് ഏർപ്പെടുത്തി. ഇന്ത്യാവിരുദ്ധ ഉള്ളടക്കങ്ങളുമായി പ്രവർത്തിച്ചിരുന്ന 8 യൂട്യൂബ് ചാനലുകൾക്ക് വിലക്ക് ലഭിച്ചു . ഇതിനുപുറമേ ഒരു ഫെയ്സ്ബുക് അക്കൗണ്ടിനും രണ്ടു ഫെയ്സ്ബുക് പോസ്റ്റുകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഈ 8 യൂട്യൂബ് ചാനലുകൾക്കുമായി ആകെ 114 കോടിയിലേറെ വ്യൂവർഷിപ്പും 85 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സും ഉണ്ടായിരുന്നതായി മന്ത്രാലയം അറിയിച്ചു. ഇന്ത്യാവിരുദ്ധ ഉള്ളടക്കത്തോടൊപ്പം വ്യാജ അവകാശവാദങ്ങളും ഈ യൂട്യൂബ് ചാനലുകൾ നൽകിയിരുന്നു. ഏഴു ഇന്ത്യൻ യൂട്യൂബ് ചാനലുകളും ഒരു പാക്കിസ്ഥാനി ചാനലിനുമാണു വിലക്ക്.

വിലക്കിയ യൂട്യൂബ് ചാനലുകൾ

ലോക്തന്ത്ര ടിവി , യു ആൻഡ് വി ടിവി, എഎം റാസ്‌വി

,ഗൗരവ്ശാലി പവൻ മിതിലാഞ്ചൽ ,സീടോപ്പ്5ടിഎച്ച്, സർക്കാരി അപ്ഡേറ്റ്, സബ് കുച്ച് ദേഖോ, ന്യൂസ് കി ദുനിയ. ന്യൂസ് കി ദുനിയ ആണ് പാക്കിസ്ഥാൻ ചാനൽ. ലോക്തന്ത്ര ടിവിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടും മരവിപ്പിച്ചവയിൽപ്പെടുന്നു.

Leave a Reply