പതിനഞ്ചുവയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കി; മൂന്നുപേർ അറസ്റ്റിൽ

0

മലപ്പുറം: കല്‍പ്പകഞ്ചേരി പതിനഞ്ചുവയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ കല്‍പ്പകഞ്ചേരി എസ്.ഐ. എ.എം. യാസിറും സംഘവും മൂന്നുപേരെ അറസ്റ്റ് ചെയ്തു. ചൈല്‍ഡ് ലൈനിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയനാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നതെന്ന് പോലീസ് പറഞ്ഞു. കുറ്റിപ്പാല ചെനപ്പുറം സ്വദേശികളായ കുന്നത്തേടത്ത് സമീര്‍ (38) കുണ്ടില്‍ മുസ്തഫ (55), തവരംകുന്നത്ത് റസാഖ് (39), എന്നിവരാണ് അറസ്റ്റിലായത്.

എസ്.ഐ.മാരായ എ.എം. യാസിര്‍, സൈമണ്‍, എ.എസ്.ഐ. രവി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷിബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ മനോജ്, വിനീഷ്, ദേവയാനി, മധു, മണ്‍സൂര്‍, സുജിത്ത് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെ പൊന്നാനി കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply