യുഎസിലെ ഹൂസ്റ്റണിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി കോളജ് വിദ്യാർഥി മരിച്ചു

0

യുഎസിലെ ഹൂസ്റ്റണിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി കോളജ് വിദ്യാർഥി മരിച്ചു. ഹൂസ്റ്റൺ കമ്മ്യൂണിറ്റി കോളേജ് വിദ്യാർഥിയായ ജസ്റ്റിൻ വർഗീസ് (19) ആണ് മരിച്ചത്.

ഒ​ക്ടോ​ബ​ർ 29ന് ​സ്റ്റാ​ഫോ​ഡ് മ​ർ​ഫി റോ​ഡ് അ​വ​ന്യൂ​വി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ജ​സ്റ്റി​ൻ ഓ​ടി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന് പു​റ​കി​ൽ മ​റ്റൊ​രു വാ​ഹ​നം ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നാ​ലു വാ​ഹ​ന​ങ്ങ​ളാ​ണ് ഒ​രേ സ​മ​യം അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജ​സ്റ്റി​ൻ സം​ഭ​വ സ്ഥ​ല​ത്തു വ​ച്ച് ത​ന്നെ മ​രി​ച്ചു.

കൊ​ടു​ന്ത​റ സു​നി​ൽ വ​ർ​ഗീ​സ്‌-​ഗീ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ജ​സ്റ്റി​ൻ വ​ർ​ഗീ​സ് . ഷു​ഗ​ർ​ലാ​ൻ​ഡ് ബ്ര​ദ​റ​ൺ സ​ഭാം​ഗ​ങ്ങ​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ :ജേ​മി, ജീ​ന. സം​സ്‌​കാ​രം പി​ന്നീ​ട്.

Leave a Reply