കുവൈത്തില്‍ ആളെഴിഞ്ഞ കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം കോട്ടയം സ്വദേശിയുടേതാണെന്നു തിരിച്ചറിഞ്ഞു

0

കുവൈത്ത്‌ സിറ്റി : കുവൈത്തില്‍ ആളെഴിഞ്ഞ കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം കോട്ടയം സ്വദേശിയുടേതാണെന്നു തിരിച്ചറിഞ്ഞു. കോട്ടയം- വേളൂര്‍ സ്വദേശിയായ മുഹമദ്‌ അന്‍സാര്‍(47) ആണു കുവൈത്തിലെ ഫഹഹീലില്‍ മരിച്ചത്‌.
വേളൂര്‍ മാലിക്കല്‍ നസിയ മന്‍സില്‍ മുഹമ്മദ്‌ ഇബ്രാഹിമിന്റെയും ഭീമ ബീവിയുടെ മകനായ അന്‍സാറിന്‌ ഫഹഹീലിലെ ഒരു റെഡിമെയ്‌ഡ്‌ ഷോപ്പിലായിരുന്നു ജോലി. 20 ദിവസം മുമ്പാണു കാണാതായത്‌. തുടര്‍ന്നു കുവൈത്തിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും പോലീസില്‍ പരാതി നല്‍കി. വിവിധ ആശുപത്രികളിലേക്കും അന്വേഷണം നീണ്ടെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല.
ഇതിനിടെ കഴിഞ്ഞ ദിവസമാണു ഫഹഹീല്‍ പ്രദേശത്തെ ആളൊഴിഞ്ഞ കെട്ടികത്തില്‍നിന്നു മൃതദേഹം കണ്ടെത്തിയത്‌.
അന്‍സാര്‍ ജോലി ചെയ്‌ത സ്‌ഥാപനത്തിന്‌ അടുത്തുനിന്നാണു മൃതദേഹം കിട്ടിയത്‌. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍സ്‌ റൂമില്‍ വിവരം അറിയിച്ചതിന്റെ അടിസ്‌ഥാനത്തില്‍ പോലീസും പാരാമെഡിക്കല്‍ സംഘവും സ്‌ഥലത്തെത്തി മൃതദേഹം നീക്കി.
ബന്ധുക്കളുടെ അഭ്യര്‍ഥന പ്രകാരം ഇന്നലെ നടത്തിയ ഫോറന്‍സിക്‌ പരിശോധനയിലാണ്‌ മൃതദേഹം തിരിച്ചറിഞ്ഞത്‌. മൃതദേഹം ഇന്നു കുവൈത്തില്‍ ഖബറടക്കും.

Leave a Reply