കോട്ടയം: മൂവാറ്റുപുഴയിൽ മൂന്നര വയസുകാരിക്ക് ക്രൂര ലൈംഗിക പീഡനം ഏറ്റതായി റിപ്പോർട്ട്. ആസം സ്വദേശിയായ പെൺകുട്ടിക്ക് നേരെയാണ് പീഡനമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുട്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മാർച്ച് 27ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടിയുടെ ലൈംഗിക അവയവങ്ങളില്‍ മാരകമായി ക്ഷതമേറ്റിട്ടുണ്ടെന്ന് മെഡിക്കല്‍ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ കാലിന് ഒടിവുള്ളതായും നേരത്തെ കയ്യൊടിഞ്ഞതിനും തെളിവുണ്ട്.
ദിവസങ്ങളോളം കുട്ടിക്ക് ഭക്ഷണം നല്‍കിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ടാനച്ഛനും അമ്മയ്ക്കൊപ്പമാണ് കുട്ടി കഴിയുന്നത്. കുട്ടി അപകട നില തരണം ചെയ്തു എന്ന് കോട്ടയം മെഡിക്കൽ കോളേജ് സുപ്രണ്ട് അറിയിച്ചു.
English summary
Three-and-a-half-year-old girl sexually abused in Muvattupuzha