പെട്രോള്‍ അടിക്കുന്നതിനെ ചൊല്ലി തര്‍ക്കം, കൊല്ലം ഓച്ചിറയില്‍ പമ്പില്‍ യുവാക്കള്‍ ഏറ്റുമുട്ടി. ആദ്യം വന്നവര്‍ക്ക് ആദ്യം ഇന്ധനം നല്‍കണമെന്നായിരുന്നു ആവശ്യം

0

പെട്രോള്‍ അടിക്കുന്നതിനെ ചൊല്ലി തര്‍ക്കം, കൊല്ലം ഓച്ചിറയില്‍ പമ്പില്‍ യുവാക്കള്‍ ഏറ്റുമുട്ടി. തടസ്സം പിടിക്കാന്‍ എത്തിയാള്‍ക്ക് ഉള്‍പ്പടെ രണ്ടു പേര്‍ക്ക് കുത്തേറ്റു. അതിക്രമത്തിന് പിന്നില്‍ സ്ഥിരം കുറ്റവാളികളാണെന്ന് പൊലീസ് അറിയിച്ചു.

ആദ്യം വന്നവര്‍ക്ക് ആദ്യം ഇന്ധനം നല്‍കണമെന്നായിരുന്നു ആവശ്യം. വാക്കേറ്റം കൈയ്യാങ്കളിയായി. ഒടുവില്‍ കത്തിക്കുത്തും. ആലുംപീടിക സ്വദേശികളായ സുമേഷിനും മിഥുനുമാണ് പരുക്കേറ്റത്. ഇരുവരും ആശുപത്രി വിട്ടു. അക്രമികളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തു പൊലീസില്‍ ഏല്‍പ്പിച്ചു. ഓടി രക്ഷപെട്ട മറ്റു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റു ചെയ്യുമെന്നും ഓച്ചിറ പൊലീസ് അറിയിച്ചു.

English summary

The youths clashed at a pump at Ochira in Kollam over a dispute over petrol. Those who came first were required to refuel first

Leave a Reply