ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രണ്ടു മണിക്കൂറിൽ താഴെയുള്ള ആഭ്യന്തര വിമാനയാത്രക്കിടെ ഭക്ഷണം വിതരണം ചെയ്യരുതെന്ന് വിമാനക്കമ്പനികൾക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിെൻറ നിർദേശം.
വ്യാഴാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരും. കഴിഞ്ഞ വർഷം ലോക്ഡൗൺ വേളയിൽ നിർത്തലാക്കിയ ആഭ്യന്തര സർവിസുകൾ മേയ് 25ന് പുനരാരംഭിച്ചപ്പോൾ ചില പ്രത്യേക സാഹചര്യങ്ങളിൽ വിമാനത്തിൽ ഭക്ഷണം വിതരണം ചെയ്യാൻ മന്ത്രാലയം എയർലൈനുകൾക്ക് അനുമതി നൽകിയിരുന്നു. അതിൽ മാറ്റം വരുത്തിയാണ് പുതിയ നിർദേശം പുറപ്പെടുവിച്ചത്.
രണ്ടു മണിക്കൂറിൽ കൂടുതലുള്ള യാത്രയിൽ നേരത്തെ പാക്ക് ചെയ്ത ഭക്ഷണവും പാനീയങ്ങളും മാത്രമേ വിതരണം ചെയ്യൂ. ജീവനക്കാർ ഓരോ ഭക്ഷണം വിളമ്പുേമ്പാഴും പുതിയ കൈയുറ ധരിക്കണം.
English summary
The Union Ministry of Civil Aviation has directed airlines not to serve food during domestic flights of less than two hours due to the spread of Kovid in the country.