ഇന്ത്യയില്‍ കോവിഡ് രോഗവ്യാപനം ആശങ്കാജനകമാകുന്നു

0

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് രോഗവ്യാപനം ആശങ്കാജനകമാകുന്നു. ലോകത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. രാജ്യത്ത് 1,68,912 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗവ്യാപനത്തില്‍ ബ്രസീലിനെ പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി.

ഇന്ത്യയിലെ ആകെ കോവിഡ് കേസുകള്‍ 1.35 കോടി പിന്നിട്ടു. ബ്രസീലിന്റെ 1.34 കോടി രോഗബാധിതര്‍ എന്ന കണക്കാണ് ഇന്ത്യ മറികടന്നത്. 3 കോടി 11 ലക്ഷത്തി 97,511 രോഗികളുള്ള അമേരിക്കയാണ് ഒന്നാമത്. ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 1,35,27,717 ആണ്.

51 ലക്ഷത്തിലേറെ കോവിഡ് ബാധിതരുള്ള ഫ്രാന്‍സാണ് പട്ടികയില്‍ നാലാമത്. 45 ലക്ഷത്തിലേറെ കോവിഡ് ബാധിതരുള്ള റഷ്യ അഞ്ചാമതുമാണ്. ഇന്ത്യയില്‍ മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതല്‍ രോഗവ്യാപനമുള്ള സംസ്ഥാനം. 63,294 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോത്തുടര്‍ന്ന് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് സര്‍ക്കാര്‍ പരിഗണിച്ചു വരികയാണ്.

മഹാരാഷ്ട്രയ്ക്ക് പിന്നാലെ, കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങലിലും കോവിഡ് കേസുകള്‍ ഉയരുകയാണ്. ഡല്‍ഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം വര്‍ധിക്കുകയാണ്. ഡല്‍ഹിയില്‍ 10,774 ഉം, ഗുജറാത്തില്‍ 5,469 ഉം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

English summary

The spread of Kovid disease in India is alarming

Leave a Reply