മലപ്പുറം: കെ.എം.ഷാജി എംഎൽഎയെ സർക്കാർ വേട്ടയാടുകയാണെന്ന് മുസ് ലിം ലീഗ്. ഷാജിക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ന് പി.കെ.കുഞ്ഞാലിക്കുട്ടി തന്നെ രംഗത്തെത്തി.
തെരഞ്ഞെടുപ്പിന്റെ പിന്നേറ്റ് സ്ഥാനാർഥിയുടെ വീട് റെയ്ഡ് ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതം തന്നെയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഷാജിക്ക് പാർട്ടിയുടെ പൂർണ പിന്തുണയുണ്ട്. പാനൂരിലെ മൻസൂറിന്റെ കൊലപാതകം ഉൾപ്പടെയുള്ള വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണിതെന്നും റെയ്ഡ് അനവസരത്തിലായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെ.ടി.ജലീലിന്റെ രാജി നിൽക്കക്കള്ളിയില്ലാതെയാണ്. ധാർമികത ഉയർത്തിപ്പിടിച്ചാണ് രാജിയെങ്കിൽ അദ്ദേഹം ലോകായുക്ത ഉത്തരവ് വന്നപ്പോഴെ സ്ഥാനം ഒഴിയണമായിരുന്നു. അതുണ്ടായില്ലെന്നും അദ്ദേഹം സ്ഥാനത്ത് തുടരാനാണ് ശ്രമിച്ചതെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
English summary
The Muslim League says that the government is hunting for KM Shaji MLA