കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽനിന്ന് തിരിച്ചുകയറി വിപണി

0

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽനിന്ന് തിരിച്ചുകയറി വിപണി. സെൻസെക്സ് 48,000 കടന്നു. സെൻസെക്സ് 172 പോയന്റ് നേട്ടത്തിൽ 48,055ലും നിഫ്റ്റി 54 പോയന്റ് ഉയർന്ന് 14,365ലുമാണ് വ്യാപാരം ആരംഭിച്ചത്.

848 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 357 ഓഹരികൾ നഷ്ടത്തിലുമാണ്. 56 ഓഹരികൾക്ക് മാറ്റമില്ല. ആഗോള കാരണങ്ങളാണ് വിപണിയിലെ നേട്ടത്തിനുപിന്നിൽ.

ഒഎൻജിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇൻഡസിൻഡ് ബാങ്ക്, ടൈറ്റാൻ, എൽആൻഡ്ടി, ബജാജ് ഫിൻസർവ്, എൻടിപിസി, ബജാജ് ഫിനാൻസ്, റിലയൻസ്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, മാരുതി സുസുകി, ഐടിസി, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

നെസ് ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, എച്ച്സിഎൽ ടെക്,ടെക് മഹീന്ദ്ര, ഇൻഫോസിസ്, ടിസിഎസ്തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

നിഫ്റ്റി ഐടി ഒഴികെയുള്ള സൂചികകൾ നേട്ടത്തിലാണ്. പൊതുമേഖല ബാങ്ക് സൂചിക 1.2ശതമാനംഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്

English summary

The market recovered from the previous day’s losses

Leave a Reply