കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകളുടെ പ്രവർത്തനം നിലച്ചെങ്കിലും ഈ അധ്യയന വർഷത്തെ മെയിന്റനൻസ് ഗ്രാന്റ് അനുവദിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്

0

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകളുടെ പ്രവർത്തനം നിലച്ചെങ്കിലും ഈ അധ്യയന വർഷത്തെ മെയിന്റനൻസ് ഗ്രാന്റ് അനുവദിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. കോവിഡ് പ്രതിസന്ധിക്കിടെ അടച്ചുപൂട്ടിയെങ്കിലും സ്കൂളുകൾക്ക് ഈ വർഷത്തെ ഗ്രാന്റ് മുടക്കമില്ലാതെ അനുവദിക്കും. കഴിഞ്ഞ അധ്യയന വർഷത്തിൽ സ്കൂളിൽ ഉണ്ടായിരുന്ന കുട്ടികളുടെ കണക്കനുസരിച്ച് ഗ്രാന്റ് നൽകും. ഗ്രന്റിന് അപേക്ഷിക്കാനുള്ള സമയവും നീട്ടും.

ഈ വർഷം കോവിഡ് മൂലം വിദ്യാലയങ്ങൾ തുറക്കാത്തതിനാൽ വിദ്യാർഥികളുടെ എണ്ണം കണക്കാക്കാനാവാത്തതുമൂലം മെയിന്റനൻസ് ഗ്രാന്റ് നൽകുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. ഒരു വിദ്യാർത്ഥിക്ക് നിശ്ചിത തുക എന്ന നിരക്കിലാണ് എയിഡഡ് വിദ്യാലയങ്ങൾക്ക് സർക്കാർ മെയിന്റനൻസ് ഗ്രാന്റ് നൽകുന്നത്. മധ്യവേനലവധി സ്കൂളുകൾ തുറക്കും മുൻപ് കെട്ടിടങ്ങൾ ചായമടിക്കാനും കേടുവന്ന ഫർണിച്ചറുകളുടെ അറ്റകുറ്റപ്പണിക്കുമാണ് ഈ തുക

English summary

The Department of Education has announced that it will provide maintenance grants for the current academic year, although the schools will be closed due to the expansion of Kovid.

Leave a Reply