സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ മഴ കനത്തേക്കും. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
നാളെ മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും, ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. സംസ്ഥാനത്ത് അപകടകരമാം വിധം ഇടിമിന്നൽ സാധ്യത തുടരുന്നതായും പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് നിയന്ത്രണമേർപ്പെടുത്തിയിട്ടില്ല.
English summary
The Central Meteorological Department has warned of heavy rains in the state till Friday