ലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസിലെ പ്രതി ശ്രീരാഗും കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ മറ്റൊരു പ്രതിയായ രതീഷും ഒന്നിച്ച് ഒളിവിൽ കഴിഞ്ഞതായി കണ്ടെത്തി

0

‌കണ്ണൂർ: ലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസിലെ പ്രതി ശ്രീരാഗും കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ മറ്റൊരു പ്രതിയായ രതീഷും ഒന്നിച്ച് ഒളിവിൽ കഴിഞ്ഞതായി കണ്ടെത്തി. ചെക്യാട് ഭാഗത്ത് വീടുകളിലും പറമ്പുകളിലുമാണ് ഇരുവരും ഒളിച്ച് താമസിച്ചത്. ഇവർക്ക് ഒളിവിൽ കഴിയാൻ മറ്റൊരാൾ സഹായം ചെയ്തുവെന്നും പോലീസ് കണ്ടെത്തി.

അ​തേ​സ​മ​യം, ര​തീ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം കെ​ട്ടി​ത്തൂ​ക്കി​യ​താ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ര​തീ​ഷ് ഒ​രു നേ​താ​വി​നെ ഭ​യ​പ്പെ​ടു​ത്തി സം​സാ​രി​ച്ചു. ആ ​നേ​താ​വി​ന്‍റെ പേ​ര് ഇ​പ്പോ​ൾ പ​റ​യാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്നി​ല്ല. ഇ​തേ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

മറ്റ് പ്രതികൾ മർദിച്ചതിനെ തുടര്‍ന്ന് രണ്ടാം പ്രതി ബോധരഹിതനായി വീണു. ഇതോടെ മറ്റു പ്രതികൾ രതീഷിനെ കെട്ടി തൂക്കുകയാണ് ചെയ്തത്. ഇതാണ് ഞങ്ങൾക്ക് കിട്ടിയ വിവരം. പാര്‍ട്ടി ഗ്രാമത്തിൽ നിന്നും ലഭിച്ച വ്യക്തമായ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നത്. സുധാകരൻ പറഞ്ഞു.

English summary

Sreerag, accused in Mansoor murder case

Leave a Reply