ചെന്നൈ: മകളെ പീഡിപ്പിച്ചുവെന്നാരോപിച്ച് സഹോദരി ഭർത്താവിനെതിരേയും പാസ്റ്ററിനെതിരേയും ഗായിക പരാതി നൽകി. കിൽപ്പുക്ക് വനിതാ പോലീസ് സ്റ്റേഷനിലാണ് ഗായിക പരാതി നൽകിയത്.
ചെന്നൈയിൽ ഗായികയുടെ സഹോദരിക്കൊപ്പമാണ് 15 വയസ്സുള്ള മകൾ താമസിച്ചിരുന്നത്. അവിടെ വച്ചാണ് ഇവർ പെൺകുട്ടിയെ പീഡിപ്പിച്ചത്. സഹോദരി പീഡനത്തിന് കൂട്ടുനിന്നുവെന്നും ഗായിക പരാതിയിൽ പറയുന്നു. ഇവർക്കെതിരേയും കേസെടുത്തിട്ടുണ്ട്.
ഹൈദരാബാദിലാണ് ഗായികയിപ്പോൾ താമസിക്കുന്നത്. ചെന്നൈയിൽ നിന്ന് ഹൈദരാബാദിലെക്ക് വന്നപ്പോഴാണ് കുട്ടി പീഡന വിവരം തുറന്ന് പറയുന്നത്. തുടർന്ന് ഗായിക ചെന്നൈയിലെത്തി പോലീസിൽ പരാതിപ്പെടുകയായിരുന്നു.
English summary
Singer files complaint against sister’s husband and pastor for abusing daughter