ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ പഴനിമല മുരുക ക്ഷേത്രത്തിലെ ദർശനത്തിനു നിയന്ത്രണം ഏർപ്പെടുത്തി. വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്തവർക്കു മാത്രമാണു പ്രവേശനം അനുവദിക്കുക. കണ്ടെയ്ൻമെന്റ് സോണിൽ നിന്നുള്ളവർക്കു പ്രവേശനമില്ല.
പുറത്തുനിന്നുള്ള പൂജാ സാധനങ്ങൾ സ്വീകരിക്കില്ല. ശയനപ്രദക്ഷിണത്തിന് അനുവാദമില്ല. മൊട്ടയടിക്കൽ ചടങ്ങു നടത്താൻ 5 പേരിൽ കൂടുതൽപേർ ഒത്തുചേരുന്നതിനും വിലക്കുണ്ട്. രോഗികളും ഗർഭിണികളും 65 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിൽ താഴെയുള്ളവരും ദർശനം ഒഴിവാക്കണം.
റോപ് കാറിലും വിഞ്ചിലും മലയിലെത്തുന്നവർക്കു വൈകിട്ടു 7.45 വരെയും നടന്നു മല കയറുന്നവർക്ക് 8 മണി വരെയും ദർശനം ലഭിക്കും.