ജയ്പുർ: കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ച് രാജസ്ഥാൻ. എല്ലാ നഗരങ്ങളിലും വൈകുന്നേരം ആറ് മുതൽ രാവിലെ ആറ് വരെയാണ് കർഫ്യൂ. വെള്ളിയാഴ്ച മുതൽ ഈ മാസം അവസാനം വരെയാണ് നിയന്ത്രണം. വൈകുന്നേരം അഞ്ചിന് ശേഷം എല്ലാ വ്യാപാര സ്ഥാപനങ്ങളും അടയ്ക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോച്ചിംഗ് സെന്ററുകൾക്കും പ്രവർത്തനാനുമതിയില്ല. പൊതുച്ചടങ്ങുകളും സംഘടിപ്പിക്കാൻ പാടില്ല. വിവാഹച്ചടങ്ങുകൾക്ക് പരമാവധി 50 പേർക്ക് പങ്കെടുക്കാം.
ചൊവ്വാഴ്ച ആറായിരത്തിലധികം പേർക്കാണ് രാജസ്ഥാനിൽ കോവിഡ് സ്ഥിരീകരിച്ചത്. തലസ്ഥാനമായ ജയ്പുരിൽ മാത്രം 1325 പേർക്ക് പുതുതായി രോഗം ബാധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തിന് മുകളിലാണ്. രാജസ്ഥാനിൽ ഇതുവരെ മൂവായിരത്തോളം ആളുകൾ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.
English summary
Rajasthan announces night curfew in Kovid