ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായി സുശീൽ ചന്ദ്രയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. ചൊവ്വാഴ്ച സുശീൽ ചന്ദ്ര ചുമതലയേൽക്കും. ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ സുനിൽ അറോറ ചൊവ്വാഴ്ച വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
2019 ഫെബ്രുവരി 14നാണ് സുശീൽ ചന്ദ്രയെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമച്ചിത്. നിലവിലെ തെരഞ്ഞെടുപ്പു കമ്മിഷണർമാരിൽ സീനിയറാണ് സുശീൽ ചന്ദ്ര. അടുത്ത വർഷം മേയ് 14 വരെയാണ് കാലാവധി.
English summary
President Ramnath Kovind has appointed Sushil Chandra as the Chief Election Commissioner