സംസ്ഥാനത്ത് കോഴിവില കുതിച്ചുയരുന്നു

0

സംസ്ഥാനത്ത് കോഴിവില കുതിച്ചുയരുന്നു. ഒരാഴ്ച്ചക്കിടെ 50 രൂപയോളമാണ് വില വർധിച്ചത്. കേരളത്തിൽ കോഴി ലഭ്യതക്കുറവും, കോഴിത്തീറ്റ വില വർധനവുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് കച്ചവടക്കാർ പറയുന്നു.

റമദാൻ വ്രതവും, വിഷുവുമായി ആവശ്യക്കാർ കൂടുതലാകുമ്പോഴാണ് ഇറച്ചിക്കോഴി വില കുതിച്ചുയരുന്നത്. കഴിഞ്ഞ ആഴ്ച്ച ഇറച്ചിത്തൂക്കത്തിന് ഒരു കിലോ കോഴിക്ക് 190 രൂപയായിരുന്നു വില. ഈ ആഴ്ച്ചയിൽ 220 രൂപയായാണ് വില വർധിച്ചത്. ജീവനോടെ 100 രൂപ മുതൽ 120 രൂപവരെയായിരുന്നു കിലോക്ക് കഴിഞ്ഞ ആഴ്ചയിലെ വില. ഈ ആഴ്ച 140 രൂപയായി വില വർധിച്ചു. കോഴിത്തീറ്റ വിലവർധനയും ഇന്ധന വിലവർധനയുമുൾപ്പെടെയുള്ള കാരണങ്ങളാണ് വിലവർധനക്ക് കാരണമായി കച്ചവടക്കാർ പറയുന്നത്.

ചൂട് കാലമായ ഏപ്രിൽ – മെയ് മാസങ്ങളിൽ സാധാരണ കോഴി വില കുറവാകുകയാണ് പതിവ്. എന്നാൽ, ഇത്തവണ പതിവിന് വിപരീതമായാണ് ഈ സീസണിൽ കോഴി വില വർധിക്കുന്നത്. അടുത്ത ആഴ്ചയോടെ വിലകുറഞ്ഞേക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.

English summary

Poultry prices are on the rise in the state

Leave a Reply