സഹകരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള നീതി മെഡിക്കൽ സ്റ്റോറുകളിൽ ഫാർമസിസ്റ്റുകൾ നേരിടുന്നത് കടുത്ത ചൂഷണം

0

കോട്ടയം: സഹകരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള നീതി മെഡിക്കൽ സ്റ്റോറുകളിൽ ഫാർമസിസ്റ്റുകൾ നേരിടുന്നത് കടുത്ത ചൂഷണം. കൃത്യമായ നിർദേശങ്ങൾ ഒന്നുമില്ലാത്തതിനാൽ ഓരോ ബാങ്കും ഭരണസമിതിയുടെ തീരുമാനത്തിന് അനുസരിച്ചാണ് സേവന-വേതന വ്യവസ്ഥകൾ നിശ്ചയിക്കുന്നത്. ഭരണത്തിലിരിക്കുന്നവർക്ക് താൽപര്യമുള്ളവരാണെങ്കിൽ മികച്ച വേതനവും അല്ലാത്തവർക്ക് തുച്ഛവേതനവും എന്നതാണ് സ്ഥിതി.

പൊതുവിപണിയിലേക്കാൾ വിലകുറച്ച്​ മരുന്ന്​ കിട്ടുമെന്നതിനാൽ ജനങ്ങൾക്ക്​ ഏറെ സഹായകരമാണ്​ നീതി മെഡിക്കൽ സ്​റ്റോറുകൾ. മിക്കവാറും സ്​റ്റോറുകളിൽ രോഗികളുടെ വലിയ തിരക്കും അനുഭവപ്പെടാറുണ്ട്​. വില കുറവാണെങ്കിലും വിൽപന കൂടുന്നതുകൊണ്ട്​ മികച്ച വരുമാനവും ഇതിൽനിന്ന്​ ലഭിക്കും​.

അതു​െകാണ്ടുതന്നെ മിക്ക സഹകരണ സ്ഥാപനങ്ങളും നീതി മെഡിക്കൽ ​സ്​റ്റോറുകൾ തുടങ്ങിയിട്ടുമുണ്ട്​. വിറ്റുവരവിന്​ അനുസരിച്ച്​ വേതനംനൽകുന്ന രീതിയാണ്​ പല സ്ഥാപനങ്ങളും സ്വീകരിച്ചിരിക്കുന്നത്​. സൂപ്പർ ഗ്രേഡ്​ ബാങ്കുകളിൽപോലും ദിവസം 7500 മുതൽ 15,000 വരെ വിൽപനയുണ്ടെങ്കിൽ 9190, 15,001 മുതൽ 25,000 വരെ 10,430, 25,001 മുതൽ 35,000 വരെ 11,250 അതിനുമുകളിൽ 11,850 എന്നിങ്ങനെയാണ്​ അടിസ്ഥാനശമ്പളം നിശ്ചയിച്ചിരിക്കുന്നത്​.

വിൽപനക്കനുസരിച്ച്​ മാത്രമേ ശമ്പളം ലഭിക്കൂ എന്നതിനാൽ നീതിയിലെത്തുന്ന രോഗികളെക്കൊണ്ട്​​ ആവശ്യത്തിൽ കൂടുതൽ സാധനങ്ങൾ വാങ്ങിപ്പിക്കാൻ​ ഫാർമസിസ്​റ്റുകൾ നിർബന്ധിതരാവുകയാണ്​. ഇതിനായി ഫുഡ്​ സപ്ലിമെൻറ്​ മുതൽ പെർഫ്യൂം വരെ വിൽപനക്ക്​ ഒരുക്കിയിരിക്കുന്ന മെഡിക്കൽ സ്​റ്റോറുകളുമുണ്ട്​.

എന്നാൽ, ഇതേ സ്ഥാപനങ്ങൾക്ക്​ കീഴിലുള്ള വളം വിൽപനശാലകൾ, സ്​റ്റേഷനറിക്കടകൾ എന്നിവയിലൊന്നും ഈ രീതിയിലല്ല ശമ്പളം കൊടുക്കുന്നത്​. പ്യൂൺ തസ്​തികയിൽ ജോലിക്ക്​ കയറുന്നവർക്കുപോലും തുടക്കത്തിൽ 11,000 രൂപ മുതൽ അടിസ്ഥാന ശമ്പളം നൽകു​േമ്പാഴാണ്​ ഈ ചൂഷണം​.

രാവിലെ ഒമ്പതുമുതൽ വൈകീട്ട് ഏഴുവരെ ഒറ്റക്ക് ജോലിെചയ്യാൻ നിർബന്ധിതരായ ഫാർമസിസ്റ്റുകളും പ്യൂൺ മുതൽ യു.ഡി ക്ലർക്ക് വരെയുള്ള തസ്തികയിൽ സ്ഥിരപ്പെടുത്തി ആനുകൂല്യങ്ങൾ നൽകി സംരക്ഷിക്കപ്പെടുന്ന ഫാർമസിസ്റ്റുകളുമാണ് സഹകരണ മേഖലയിലുള്ളത്. ആരോഗ്യവകുപ്പിൽ വൻ ശമ്പളത്തോടെ ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകൾക്ക് തുല്യമായ യോഗ്യതയും ജോലിയും ഉത്തരവാദിത്തവും സഹകരണ മേഖലയിലുള്ളവർക്കും ഉണ്ടെങ്കിലും കടുത്ത വിവേചനമാണ് മിക്ക സഹകരണ സ്ഥാപനങ്ങളിലുള്ളവരും നേരിടേണ്ടിവരുന്നത്.

English summary

Pharmacists face severe exploitation in justice medical stores under cooperatives

Leave a Reply