ഒ.ടി.ടി. ചിത്രങ്ങളിൽ ഇനിയും അഭിനയിച്ചാൽ ഫഹദ് ഫാസിലിനെതിരെ വിലക്കേർപ്പെടുത്തുമെന്ന വാർത്ത തെറ്റെന്ന് ഫിയോക്ക്. സംഘടന പുറത്തുവിട്ട വാർത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒ.ടി.ടി. ചിത്രങ്ങളിൽ തുടർന്നും അഭിനയിച്ചാൽ ഫഹദിനെതിരെ വിലക്ക് ഏർപ്പെടുത്തേണ്ടിവരുമെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. തുടർന്ന് ഇത് വലിയ ചർച്ചയായി. എന്നാൽ ഫഹദുമായോ അദ്ദേഹത്തിന്റെ സിനിമകളുമായോ യാതൊരുതരത്തിലുള്ള പ്രശ്നങ്ങളുമില്ലെന്നാണ് ഇപ്പോൾ സംഘടന അറിയിച്ചിരിക്കുന്നത്.
ഫഹദ് നായകനായി മൂന്ന് ചിത്രങ്ങളാണ് ഒ.ടി.ടി.യിൽ റീലീസ് ചെയ്തത്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത സീയൂ സൂൺ, നസീഫ് യൂസഫിന്റെ ഇരുൾ, ദിലീഷ് പോത്തന്റെ ജോജി എന്നിവയാണ് ഒ.ടി.ടി.യായി റീലീസ് ചെയ്ത ചിത്രങ്ങൾ. ഇനിയും ഒടിടി റിലീസുകളോട് സഹകരിച്ചാൽ ഫഹദ് സിനിമകൾ തിയേറ്റർ കാണുകയില്ലെന്ന തരത്തിലുള്ള നിലപാടായിരുന്നു ഫിയോക്കിന്റേത്. എന്നാൽ അത്തരം വാർത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്ന് സംഘടന തന്നെ പറഞ്ഞിരിക്കുകയാണിപ്പോൾ.
English summary
OTT Fahadh Fazil is rumored to be banned from acting in films