കക്കോടി (കോഴിക്കോട്): കക്കോടി വിേല്ലജിലെ ചില ഉദ്യോഗസ്ഥർ കൈക്കൂലി നൽകിയില്ലെങ്കിൽ സർട്ടിഫിക്കറ്റുകൾ നൽകാതെ താമസിപ്പിക്കുന്നു എന്ന് ആക്ഷേപം.
കൈക്കൂലി നൽകാത്തതിനാൽ ഉദ്യോഗസ്ഥർ സർട്ടിഫിക്കറ്റ് നൽകിയില്ലെന്ന പരാതി നൽകിയ ആൾ തിങ്കളാഴ്ച വില്ലേജ് ഓഫിസിൽ കുത്തിയിരിപ്പ് സമരവും നടത്തി.
മാസങ്ങളായി നൽകിയ അപേക്ഷയിൽ രേഖകൾ നൽകിയില്ലെന്ന ആക്ഷേപത്തിലാണ് കക്കോടി സ്വദേശിയായ പൂവത്തൂർ വിക്രാന്ത് വില്ലേജ് ഓഫിസിൽ കുത്തിയിരിപ്പ് നടത്തിയത്. തണ്ടപ്പേരിന് അപേക്ഷിച്ചപ്പോൾ സർവേ സ്കെച്ച് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇതുപ്രകാരം താലൂക്ക് ഓഫിസിൽനിന്ന് സർവേയറെക്കൊണ്ട് സ്കെച്ച് എടുപ്പിച്ച് വില്ലേജിലേക്ക് റിപ്പോർട്ട് അയച്ചതായി വിക്രാന്ത് പറയുന്നു. രേഖക്കൊപ്പം അയച്ച മറ്റു രേഖകൾ വില്ലേജിൽ എത്തിയെങ്കിലും തേൻറത് എത്തിയിട്ടില്ലെന്ന വിവരമാണത്രെ വിക്രാന്തിന് നൽകിയത്. ഇതേ തുടർന്നാണ് വിക്രാന്ത് കുത്തിയിരിപ്പ് നടത്തിയത്.
തിങ്കളാഴ്ച അവധിയിലായ വിേല്ലജ് ഓഫിസർ ഇടപെടുകയും സർട്ടിഫിക്കറ്റ് ചൊവ്വാഴ്ച നൽകാമെന്ന ഉറപ്പുനൽകുകയും ചെയ്തതിെൻറ അടിസ്ഥാനത്തിൽ കുത്തിയിരിപ്പ് അവസാനിപ്പിച്ചു. വാക്കുതർക്കത്തിനിടെ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെക്കുറിച്ച് ചിലർ വിളിച്ചുപറയുന്നുണ്ടായിരുന്നു.
റിപ്പോർട്ട് വില്ലേജിൽ എത്തിയിട്ടില്ലെന്നും തെറ്റിദ്ധാരണ കൊണ്ടാണ് അപേക്ഷകൻ രോഷാകുലനായതെന്നും വില്ലേജ് ഓഫിസർ പറഞ്ഞു. വിവരം എ.ഡി.എമ്മിനെ ബോധ്യപ്പെടുത്തിയതായും വില്ലേജ് ഓഫിസർ പറഞ്ഞു.
English summary
Need a certificate? Must be returned; Village office officials complain of soliciting bribes