കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്ലീം ലീഗ് എംഎൽഎ കെ.എം. ഷാജിയുടെ വീട്ടിൽ വിജിലൻസ് പരിശോധന. ഷാജിയുടെ കോഴിക്കോട്ടെ വീട്ടിലാണ് വിജലൻസ് പരിശോധന നടത്തുന്നത്.
ഷാജിക്ക് വരവിൽ കവിഞ്ഞ സമ്പത്തുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് നവംബറിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. സ്വത്ത് സന്പാദത്തിൽ വരവിനേക്കാൾ 166 ശതമാനത്തിന്റെ വർധനവാണ് ഷാജിക്ക് ഉണ്ടായിരിക്കുന്നതെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
2011 മുതൽ 2020 വരെയുള്ള കണക്ക് പ്രകാരം ഷാജിക്ക് 88,57,000 രൂപ വരവുളളതായി വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. 32,19,000 രൂപ ഇക്കാലയളവിൽ ഷാജി ചെലവാക്കിയിട്ടുണ്ട്. എന്നാൽ രണ്ട് കോടിയോളം രൂപ ഇക്കാലയളവിൽ ഷാജി സമ്പാദിച്ചതായാണ് വിജിലൻസ് കണ്ടെത്തൽ.
English summary
Muslim League MLA KM in illegal acquisition of property case Vigilance check at Shaji’s house