മുംബൈ: കോവിഡ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ മുംബൈയിലെ പ്രധാന ആശുപത്രികളിൽ ബോളിവുഡ്, ക്രിക്കറ്റ് താരങ്ങൾ ദീർഘനാളത്തേക്കു ചികിത്സ തേടുന്നതിനാൽ കോവിഡ് രോഗികളായ മറ്റുള്ളവർക്ക് കിടത്തി ചികിത്സയ്ക്ക് സൗകര്യം കുറഞ്ഞതായി മന്ത്രി അസ്ലം ഷേക്ക്. രണ്ടുമാസത്തിനുള്ളിൽ മൂന്നു താത്കാലിക ആശുപത്രികൾ സ്ഥാപിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു.
” ചില സിനിമാ താരങ്ങള്‍ക്കും ക്രിക്കറ്റ് കളിക്കാര്‍ക്കും നേരിയ നേരിയ രോഗലക്ഷണള്‍ മാത്രമാണുള്ളത്. ചിലര്‍ക്ക് ലക്ഷണങ്ങളുമില്ല. എന്നാല്‍ അവര്‍ സ്വയം സ്വകാര്യ ആശുപത്രികളില്‍ പ്രവേശിക്കുകയും നീണ്ട കാലത്തേക്ക് കിടക്കകള്‍ കൈവശപ്പെടുത്തിയിക്കുകയുമാണ്.” – അസ്ലം ഷെയ്ഖ് പറഞ്ഞു.
മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആശുപത്രികളെല്ലാം നിറഞ്ഞിരിക്കുകയാണ്. സംസ്ഥാനത്ത് ഇന്ന് 60,212 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 281 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.
English summary
Minister Aslam Sheikh says inpatient treatment for VIPs is inadequate