കണ്ണൂർ: മൻസൂർ കൊലക്കേസിലെ പ്രതി കൂലോത്ത് രതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ. രതീഷിനെ കൊലപ്പെടുത്തിയതിന് ശേഷം കെട്ടിത്തൂക്കിയതാണെന്ന് സുധാകരൻ ആരോപിച്ചു.
ഒളിവിൽ കഴിയുന്നതിനിടെ രതീഷ് ഒരു നേതാവിനെ ഭയപ്പെടുത്തി സംസാരിച്ചു. ആ നേതാവിന്‍റെ പേര് ഇപ്പോൾ പറയാൻ താത്പര്യപ്പെടുന്നില്ല. ഇതേ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മറ്റ് പ്രതികൾ മർദിച്ചതിനെ തുടര്‍ന്ന് രണ്ടാം പ്രതി ബോധരഹിതനായി വീണു. ഇതോടെ മറ്റു പ്രതികൾ രതീഷിനെ കെട്ടി തൂക്കുകയാണ് ചെയ്തത്. ഇതാണ് ഞങ്ങൾക്ക് കിട്ടിയ വിവരം. പാര്‍ട്ടി ഗ്രാമത്തിൽ നിന്നും ലഭിച്ച വ്യക്തമായ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നത്. സുധാകരൻ പറഞ്ഞു.
English summary
Mansoor murder accused Kuloth Ratheesh found dead Sudhakaran