ലക്നോ: ബാബ്റി മസ്ജിദ് കേസിൽ എൽ.കെ. അദ്വാനി അടക്കമുള്ളവരെ കുറ്റവിമുക്തനാക്കിയ ജഡ്ജിയെ യുപിയിൽ ഉപ ലോകായുക്തയായി നിയമിച്ചു. പ്രത്യേക കോടതി ജഡ്ജിയായിരുന്ന സുരേന്ദ്ര യാദവിനെ ആറ് വർഷത്തേക്കാണ് ഉപ ലോകായുക്തയായി നിയമിച്ചത്.
ബാബ്റി മസ്ജിദ് കേസിൽ പ്രതികളെ ശിക്ഷിക്കാൻ തെളിവുകൾ ഇല്ലെന്നായിരുന്നു കോടതി വിധിച്ചത്. അദ്വാനിക്കു പുറമേ മുൻ കേന്ദ്രമന്ത്രി മുരളി മനോഹർ ജോഷി, യുപി മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ്, മുൻ കേന്ദ്രമന്ത്രി ഉമ ഭാരതി എന്നിവരും പ്രതികൾ ആയിരുന്നു.
English summary
LK Advani in Babri Masjid case The judge acquitted Advani and others and appointed him as Deputy Lokayukta in UP