തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു താത്കാലിക ചുമതല നൽകിയ ഡിസിസി പ്രസിഡന്റുമാരുടെ കാലാവധി അവസാനിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.
കൊല്ലം, ആലപ്പുഴ,എറണാകുളം, മലപ്പുറം, കണ്ണൂര്‍, വയനാട് ഡിസിസി പ്രസിഡന്റുമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സാഹചര്യത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഡിസിസി പ്രസിഡന്റുമാരുടെ താത്കാലിക ചുമതല നല്‍കിയിരുന്നു. ഇവരുടെ കാലാവധി കഴിഞ്ഞ 12ന് അവസാനിച്ചു.
ഈ ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാര്‍ 12 മുതല്‍ ചുമതലയേല്ക്കേണ്ടതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
English summary
KPCC president Mullappally Ramachandran says DCC presidents’ term has expired