കേരളത്തിൽ മാത്രമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ

0

ന്യൂഡൽഹി: കേരളത്തിൽ മാത്രമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഉദ്ദേശിച്ച രീതിയിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം സംഘടനാ തലത്തിൽ അഴിച്ചുപണി നടത്തേണ്ടതുണ്ടെന്ന് സുധാകരൻ പറഞ്ഞിരുന്നു.

സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​മെ​ങ്കി​ൽ സു​ധാ​ക​ര​ന് ഹെ​ക്ക​മാ​ൻ​ഡി​നോ​ട് നേ​രി​ട്ട് ആ​വ​ശ്യ​പ്പെ​ടാ​മെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

വ​ട്ടി​യൂ​ർ​ക്കാ​വി​ലെ സ്ഥാ​നാ​ർ​ഥി വീ​ണ​യു​ടെ പോ​സ്റ്റ​ർ വി​വാ​ദ​ത്തി​ൽ അ​ട്ടി​മ​റി ന​ട​ന്നി​ട്ടു​ണ്ടെ​ന്ന സം​ശ​യം ആ​വ​ർ​ത്തി​ച്ച മു​ല്ല​പ്പ​ള്ളി അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ ജ​യ​പ​രാ​ജ​യ​ങ്ങ​ളെ​ക്കു​റി​ച്ച് പ​രി​ശോ​ധി​ക്കാ​ന​ല്ലെ​ന്നും പ്ര​തി​ക​രി​ച്ചു.

സം​ഘ​ട​നാ പ്ര​വ​ർ​ത്ത​നം കൃ​ത്യ​മാ​യി ന​ട​ത്തു​ന്ന​വ​രു​മാ​യേ പാ​ർ​ട്ടി​ക്ക് മു​ന്നോ​ട്ട് പോ​കാ​ൻ ക​ഴി​യൂ. അ​ല്ലാ​ത്ത​വ​രെ വ​ച്ച് പൊ​റു​പ്പി​ക്കാ​നാ​കി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply