ന്യൂഡൽഹി: സുപ്രീം കോടതിയിൽ കോവിഡ് വ്യാപനം രൂക്ഷമായി. അമ്പത് ശതമാനത്തിലധികം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കോടതി വൃത്തങ്ങൾ പറഞ്ഞു. കോടതി ജീവനക്കാരിൽ പലരും നിരീക്ഷണത്തിലാണ്.
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഇന്നുമുതൽ ജഡ്ജിമാർ വീടുകളിൽ ഇരുന്ന് വീഡിയോ കോൺഫറൻസിലൂടെ കേസുകൾ കേൾക്കാനാണ് തീരുമാനം. ഇതുകാരണം ഇന്ന് വൈകിയാണ് കോടതി നടപടികൾ ആരംഭിക്കുക. മുഴുവൻ കോടതി മുറികളൂം അണുവിമുക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചു.
English summary
Kovid spread in the Supreme Court intensified