മുംബൈ: ആശങ്ക ഉയര്‍ത്തി മഹാരാഷ്ട്രയിലെ കോവിഡ് വ്യാപനം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 51,751 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 258 പേര്‍ മരിച്ചു. നിലവിൽ 34,58,996 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ 52,312 പേര്‍ രോഗമുക്തരായി. ഇതോടെ 28,34,473 പേരാണ് ഇതുവരെ കോവിഡ് മുക്തരായത്. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 5,64,746 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. സംസ്ഥാനത്തെ ആകെ കോവിഡ് മരണസംഖ്യ 58,245 ആയി ഉയര്‍ന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര.
English summary
Kovid spread in Maharashtra is on the rise, raising concerns