കോവിഡും പരിക്കുമേറ്റ് ടീമിലെ 22 താരങ്ങൾ പുറത്ത്

0

ബൊഗാട്ട: കോവിഡും പരിക്കുമേറ്റ് ടീമിലെ 22 താരങ്ങൾ പുറത്ത്. പക്ഷേ, ഇതൊന്നും കൊളംബിയൻ ടീം റിയോനെഗ്രോ ഒഗിലസ് ടീമിന് കളത്തിലിറങ്ങാൻ തടസ്സമായില്ല. ബാക്കിയുള്ള ഏഴുപേരെയുമായി ടീം കളിച്ചു. മിഡ്ഫീൽഡിൽ ആരുമില്ലാതായതോടെ കളിപ്പിക്കേണ്ടിവന്നത് റിസർവ് ഗോൾ കീപ്പറെ.

അ​ങ്ങ​നെ, ഗ്ലൗ​സ്​ അ​ഴി​ച്ചു​വെ​ച്ച്​ ഗോ​ൾ കീ​പ്പ​റും ക​ളി​ക്കാ​നി​റ​ങ്ങി. ബൊ​യാ​കോ ചീ​കോ​യാ​യി​രു​ന്നു എ​തി​രാ​ളി​ക​ൾ. 3-2-1 ഫോ​ർ​േ​മ​ഷ​നി​ലാ​ണ്​ റി​യോ​നെ​ഗ്രോ ഒ​ഗി​ല​സ് ടീം ​ക​ളി​ക്കി​റ​ങ്ങി​യ​ത്. എ​ന്നി​ട്ടും ക​ളി​ക്കാ​ർ പൊ​രു​തി. ആ​ദ്യ പ​കു​തി​വ​രെ എ​തി​രാ​ളി​ക​ളെ ഒ​രു ഗോ​ൾ പോ​ലും അ​ടി​പ്പി​ക്കാ​തെ പി​ടി​ച്ചു​നി​ന്നു. എ​ങ്കി​ലും ര​ണ്ടാം പ​കു​തി റി​യോ​നെ​ഗ്രോ ഒ​ഗി​ല​സ് ടീം, ​മൂ​ന്ന്​ ഗോ​ൾ വ​ഴ​ങ്ങി. മ​ത്സ​രം ക​ഴി​യും മു​ന്നേ വീ​ണ്ടും ട്വി​സ്​​റ്റു​ണ്ടാ​യി. 79ാം മി​നി​റ്റ്​ പി​ന്നി​ട്ട​തോ​ടെ നെ​ഗ്രോ ഒ​ഗി​ല​സ് ടീ​മി​‍െൻറ മ​റ്റൊ​രു താ​ര​ത്തി​നു​കൂ​ടി പ​രി​ക്കേ​റ്റു.

ഇതോടെ, റഫറി കളി നിർത്തിവെപ്പിച്ച് എതിരാളികളെ വിജയികളായി പ്രഖ്യാപിച്ചു. ചുരുങ്ങിയത് ഒരു ടീമിൽ ഏഴുപേരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ഫിഫ നിയമപ്രകരം മത്സരം തുടരാൻ പറ്റൂ. ”ഞങ്ങൾ മത്സരം തോറ്റു. പക്ഷേ, കോവിഡിനെതിരായ മത്സരത്തിൽ ഞങ്ങൾക്ക് വിജയിച്ചേ പറ്റൂ. പ്രിയ താരങ്ങേള, നിങ്ങളിൽ ഞങ്ങൾ അഭിമാനിക്കുന്നു…”- മത്സരശേഷം റിയോനെഗ്രോ ഒഗിലസ് ടീം മാനേജ്മെൻറ് ട്വിറ്ററിൽ എഴുതി.

English summary

Kovid and 22 players out of the injured team

Leave a Reply