ലുലു മാളിൽ തോക്കും തിരയും കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം അവസാനഘട്ടത്തിൽ എന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ചകിലം നാഗരാജു

0

ലുലു മാളിൽ തോക്കും തിരയും കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം അവസാനഘട്ടത്തിൽ എന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ചകിലം നാഗരാജു. പ്രതി ഇന്നോ നാളെയോ പിടിയിലാകും.

പ്രതി ബോധപൂർവമാണ് തോക്കും തിരയും ഉപേക്ഷിച്ചതെന്നും കൂടുതൽ കാര്യങ്ങൾ പ്രതി പിടിയിലായ ശേഷം വെളിപ്പെടുത്തുമെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

ഏപ്രിൽ മൂന്നിനാണ് ലുലുമാളിൽ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തുന്നത്. ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളുമാണ് കണ്ടെടുത്തത്. ലുലു മാളിലെ ജീവനക്കാരാണ് തോക്ക് കണ്ടെത്തിയത്. തുടർന്ന് പൊലീസ് സംഭവസ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.
തുണിസഞ്ചിയിൽ പൊതിഞ്ഞു ട്രോളിയിൽ ഉപേക്ഷിച്ച നിലയിലാണ് തോക്ക് കണ്ടെത്തിയത്. 1964 മോഡൽ തോക്കാണ് കണ്ടെത്തിയത്. തോക്കും വെടിയുണ്ടകളും ഫോറൻസിക് പരിശോധനക്ക് അയച്ചു.

English summary

Kochi City Police Commissioner Chakilam Nagaraju has said that the investigation into the incident in which a gun was found in Lulu Mall is in its final stages.

Leave a Reply