ബെംഗളൂരു: അബ്ദുൾ നാസർ മദനിക്കെതിരെ കർണാടക സർക്കാരിന്റെ സത്യവാംങ്മൂലം കേരളത്തിലേക്ക് പോകാൻ മദനിയെ അനുവദിക്കരുതെന്നും അവിടെ ചെന്നാൽ ഭീകര സംഘടനകളുമായി ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിക്കുമെന്നാണ് കർണാടകത്തിന്റെ വാദം. മദനിയെ സ്വതന്ത്രമാക്കിയാൽ വീണ്ടും ഭീകരവാദ പ്രവർത്തനത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും മറ്റ് നിരവധി കേസുകൾ മദനിക്കെതിരെയുണ്ടെന്നും സത്യവാംങ്മൂലത്തിൽ പറയുന്നു.
കർണാടക ആഭ്യന്തര വകുപ്പ് സുപ്രീംകോടതിയിൽ നൽകിയ 26 പേജുള്ള സത്യവാംങ്മൂലത്തിലാണ് ഇക്കാര്യങ്ങളുള്ളത്. കേരളത്തിലേക്ക് പോകാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് മദനി നൽകിയ ഹർജിയിലാണ് കർണാടകത്തിന്‍റെ സത്യവാംങ്മൂലം. ബെംഗളൂരു സ്ഫോടനക്കേസ് വിചാരണ പൂർത്തിയാകുന്നത് വരെ കേരളത്തിൽ തങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മദനി സുപ്രീം കോടതിയെ സമീപിച്ചത്.
English summary
Karnataka says Madani should not be allowed to go to Kerala and will try to sabotage the case with terrorist organizations