ന്യൂയോർക്ക്: രക്തം കട്ടപിടിക്കുന്ന കേസുകൾ വർധിച്ചതിനെ തുടർന്ന് ജോൺസൻ ആൻഡ് ജോൺസൻ കമ്പനിയുടെ കോവിഡ് വാക്സിനേഷൻ യു.എസ് നിർത്തിവെച്ചു.
യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും സെൻറർ ഫോർ ഡിസീസ് കൺട്രോളും സംയുക്തമായാണ് വാക്സിൻ ഉപയോഗം നിർത്തിവെച്ച കാര്യം അറിയിച്ചത്. യു.എസിൽ ജോൺസൻ ഒറ്റ ഡോസ് വാക്സിൻ സ്വീകരിച്ച ആറുപേരിൽ രണ്ടാഴ്ചക്കിടെ രക്തം കട്ടപിടിച്ചത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് അടിയന്തരമായി ഉപയോഗം നിർത്തിവെച്ചത്.
ആറുപേരിൽ ഒരു സ്ത്രീ മരിച്ചിരുന്നു. ഒരാൾ ഗുരുതരാവസ്ഥയിൽ നിരീക്ഷണത്തിലാണ്. 18നും 48നും ഇടയിൽ പ്രായമുള്ളവർക്കാണ് വാക്സിൻ നൽകിയിരുന്നത്. രാജ്യത്ത് ഇതിനകം 70 ലക്ഷം ആളുകൾക്ക് ജോൺസൻ ആൻഡ് ജോൺസൻ വാക്സിൻ നൽകിയിട്ടുണ്ട്.
English summary
Johnson & Johnson & # 39; s Kovid Vaccination Suspended in the U.S.