വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഉപയോഗിച്ച് ഇറാൻ തങ്ങളുടെ പൗരന്മാരെ തട്ടിയെടുക്കാൻ ശ്രമിക്കുന്നു എന്ന് ഇസ്രായേൽ

0

വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഉപയോഗിച്ച് ഇറാൻ തങ്ങളുടെ പൗരന്മാരെ തട്ടിയെടുക്കാൻ ശ്രമിക്കുന്നു എന്ന് ഇസ്രായേൽ. ഇസ്രായേൽ ചാര സംഘടന ആയ മൊസാദാണ് ആരോപണം ഉന്നയിച്ചത്. വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ ജൂതന്മാരായ ആളുകളെ ആകർഷിച്ച് അവരെ ഉപദ്രവിക്കാനും തട്ടികൊണ്ടു പോകാനും ശ്രമിക്കുന്നു എന്നാണ് ആരോപണം.

സ്ത്രീകളുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഉണ്ടാക്കി ഇസ്രായേലികളെ ആകർഷിക്കുകയാണെന്ന് മൊസാദ് വെളിപ്പെടുത്തിയതായി ഇസ്രായേൽ സുരക്ഷാ ഏജൻസി ഷിൻ ബെറ്റ് പറഞ്ഞു. രാജ്യാന്തര തലത്തിൽ വ്യാപാര ബന്ധങ്ങളുള്ള ആൾക്കാരുമായി ബന്ധപ്പെട്ട് അവരെ വ്യക്തിപര, വാണിജ്യ കൂടിക്കാഴ്ചകൾക്ക് ക്ഷണിക്കുകയാണ് ഈ പ്രൊഫൈലുകൾ ചെയ്യുന്നതെന്ന് മൊസാദ് ആരോപിക്കുന്നു.

English summary

Israel says Iran is trying to kidnap its citizens using fake Instagram accounts

Leave a Reply