ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഹരിദ്വാറില്‍ ഒരുക്കിയ കുംഭമേളയില്‍ പങ്കെടുത്തത് ലക്ഷണക്കണക്കിന് വിശ്വാസികള്‍

0

ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഹരിദ്വാറില്‍ ഒരുക്കിയ കുംഭമേളയില്‍ പങ്കെടുത്തത് ലക്ഷണക്കണക്കിന് വിശ്വാസികള്‍. ഹര്‍ കി പൈരിയിലെ ഗംഗാ സ്നാനത്തിന്‍റെ ഭാഗമായത് 21 ലക്ഷം വിശ്വാസികളെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്. വിവിധയിടങ്ങളില്‍ നിന്നുള്ള നിരവധിപ്പേരാണ് കുംഭമേളയില്‍ പങ്കെടുക്കാനായി ഇവിടേക്ക് എത്തിയത്. ഇവരെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടിയോടെയാണ് സ്വീകരിച്ചത്.

വൈകുന്നേരം 6മണി വരെ 31 ലക്ഷം പേര്‍ ഗംഗാ സ്നാനം ചെയ്തുവെന്നാണ് കുംഭമേള പൊലീസ് കണ്‍ട്രോള്‍ റൂം തിങ്കളാഴ്ട വിശദമാക്കിയത്. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാവുന്നതിനിടെ നടന്ന കുംഭമേള വലിയ രീതിയില്‍ കൊവിഡ് പടരാന്‍ കാരണമാകുമെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

English summary

Hundreds of thousands of devotees attended the Kumbh Mela organized by the Uttarakhand government in Haridwar

Leave a Reply