വിഷുക്കണി എങ്ങനെ ഒരുക്കാം

0

വിഷു എന്ന ആഘോഷത്തെ ഓര്‍ക്കുമ്പോള്‍ മനസിലേക്ക് ആദ്യം എത്തുന്നത് വിഷുക്കണിയാണ്. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കാനും അത് കാണിക്കാനുമുള്ള ചുമതല. വിഷുദിനപ്പുലരിയിൽ വീട്ടിലെ പ്രായം ചെന്ന അംഗം എഴുന്നേറ്റ്‌ വിളക്കുകൊളുത്തി കണ്ടതിനുശേഷം വീട്ടിലെ മറ്റ്‌ അംഗങ്ങളെ വിളിച്ചുണര്‍ത്തി കണികാണിക്കുന്നു. അതിനുശേഷം വീട്ടിലെ കന്നുകാലികളെയും കണികാണിക്കാറുണ്ട്‌. ഓട്ടുരുളിയിലാണ് വിഷുക്കണി ഒരുക്കുന്നത്.

വിഷുക്കണിക്കാവശ്യമായ സാധനങ്ങള്‍

അരി, നെല്ല്

അലക്കിയ മുണ്ട്

സ്വര്‍ണം

വാൽക്കണ്ണാടി

കണിവെള്ളരി

കണിക്കൊന്ന

വെറ്റില, അടക്ക

കണ്മഷി, ചാന്ത്, സിന്ദൂരം

നാരങ്ങ, മാമ്പഴം, പഴുത്ത ചക്ക, പഴം

കിഴക്കോട് തിരിയിട്ട് കത്തിച്ച നിലവിളക്ക്

നാളികേരപാതി

ശ്രീകൃഷ്ണൻ്റെ വിഗ്രഹം
മുകളിൽ പറഞ്ഞിട്ടുള്ള സാധങ്ങള്‍ ഉപയോഗിച്ചാണ് വിഷുക്കണി ഉപയോഗിക്കുന്നത്. വാൽക്കണ്ണാടി ഭഗവതിയെ സങ്കൽപ്പിച്ചാണ് ഉരുളിയിൽ വയ്ക്കുന്നത്. ഉരുളി പ്രപഞ്ചിൻ്റെ പ്രതീകമാണെന്നും അതിൽ നിറയുന്നത് കാലപുരുഷനായ മഹാവിഷ്ണുവാണെന്നുമാണ് ഒരു സങ്കൽപ്പം. കണിക്കൊന്ന പൂക്കൾ കാലപുരുഷൻ്റെ കിരീടമാണ്. കണിവെള്ളരി മുഖം, വിളക്ക് തിരികള്‍ കണ്ണുകള്‍, വാല്‍ക്കണ്ണാടി മനസ്സ്, ഗ്രന്ഥം വാക്കുകള്‍ എന്നിങ്ങനെ പോകുന്നു ആ സങ്കല്‍പം. വിഷുക്കൈനീട്ടമാകട്ടെ ധനലക്ഷ്മിയെ ആദരിക്കലാണ്.
ഇവ കണ്ടുണരുമ്പോള്‍ പുതുയ ഒരു ജീവിതചംക്രമണിത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക. ഇതോടൊപ്പം ഒരു വർഷം മുഴുവൻ അകകണ്ണിൽ ഈ ദൃശ്യം തിളങ്ങി നിൽക്കാതിരിക്കില്ല.

English summary

how to prepare Vishukani

Leave a Reply