എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപനം തീവ്രവേഗത്തിലെന്ന് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍

0

കൊച്ചി : എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപനം തീവ്രവേഗത്തിലെന്ന് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. നൂറു പേരെ പരിശോധിച്ചാല്‍ കഴിഞ്ഞമാസം നാലുപേര്‍ മാത്രമായിരുന്നു കോവിഡ് പോസിറ്റീവായിരുന്നത്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ കൊണ്ട് ഇത് പന്ത്രണ്ട് പേരിലേക്ക് കുതിച്ചു കയറിയിരിക്കുകയാണ്.

വാക്‌സിനെടുക്കുന്ന 80 ശതമാനം പേര്‍ക്കും രോഗം വരുന്നില്ലെങ്കിലും കൂടുതല്‍ പേര്‍ വാക്‌സിനെടുക്കാത്തത് രോഗഭീഷണി ഉയര്‍ത്തുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ മറക്കുന്നതാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നതിന് പ്രധാന കാരണമെന്നും ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നു.

മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച ഉണ്ടായാല്‍ രോഗികളുടെ എണ്ണം ഇനിയും ഉയരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഗുരുതര അവസ്ഥയില്‍ ചികിത്സതേടുന്നവരില്‍ കൂടുതലും നാല്‍പതിനും അറുപതിനും ഇടയില്‍ പ്രായമുള്ളവരാണ്. സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ആരോഗ്യ വിദഗ്ധര്‍ നടത്തിയ ചര്‍ച്ചയിലാണ് ജില്ലയില്‍ കോവിഡ് വ്യാപന തോത് കൂടുതലാണെന്ന് കണ്ടെത്തിയത്.

English summary

Health experts assess that Kovid spread in Ernakulam district is very fast

Leave a Reply