മുംബൈ: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയായിരുന്ന അനിൽ ദേശ്മുഖിനെ ബുധനാഴ്ച സിബിഐ ചോദ്യം ചെയ്യും. ബാറുകളിൽ നിന്നു 100 കോടി രൂപ പിരിച്ചെടുക്കാൻ പോലീസിനോട് ആവശ്യപ്പെട്ടെന്ന ആരോപണത്തിലാണ് നടപടി.
മുകേഷ് അംബാനിക്കെതിരെയുള്ള ബോംബ് ഭീഷണിക്കേസിൽ അറസ്റ്റിലായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ ഉൾപ്പെടെയുള്ളവരോടു പണം പിരിക്കാൻ ആവശ്യപ്പെട്ടെന്നാണു മുൻ മുംബൈ പോലീസ് കമ്മീഷണർ പരംബീർ സിംഗിന്റെ ആരോപണം.
English summary
Former Maharashtra Home Minister Anil Deshmukh will be questioned by the CBI on Wednesday