കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുംബൈയിൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ കോവിഡ് ആശുപത്രികളാക്കുന്നു

0

മുംബൈ: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുംബൈയിൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ കോവിഡ് ആശുപത്രികളാക്കുന്നു. അടുത്ത അഞ്ചോ ആറോ ആഴ്ചയ്ക്കുള്ളിൽ മൂന്ന് ജംബോ ഫീൽഡ് ആശുപത്രികൾ ആരംഭിക്കുമെന്നും ഫോർ സ്റ്റാർ, ഫെവ് സ്റ്റാർ ഹോട്ടലുകൾ കോവിഡ് കെയർ സെന്‍ററുകളാക്കി മാറ്റുമെന്നും ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷനാണ് അറിയിച്ചത്.

ന​ഗ​ര​ത്തി​ലെ മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ൽ ഈ ​സൗ​ക​ര്യ​ങ്ങ​ൾ സ്ഥാ​പി​ക്കു​മെ​ന്നും 200 ഐ​സി​യു കി​ട​ക്ക​ക​ളും 70 ശ​ത​മാ​നം ഓ​ക്സി​ജ​ൻ കി​ട​ക്ക​ക​ളും ഉ​ൾ​പ്പെ​ടെ 2,000 കി​ട​ക്ക​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും ബി​എം​സി മേ​ധാ​വി ഇ​ക്ബാ​ൽ സിം​ഗ് ച​ഹാ​ൽ പ​റ​ഞ്ഞു.

നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് കൂ​ടു​ത​ൽ കി​ട​ക്ക​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ഇ​ക്ബാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply