ക്ഷേത്രത്തിലെ എഴുന്നളളിപ്പിന് ശേഷം ഫോട്ടോയ്‌ക്ക് വേണ്ടി തലയുയർത്തി നിൽക്കാൻ ആനയ്‌ക്ക് നേരെ ക്രൂര മർദ്ദനം. വടിയുപയോഗിച്ച് ആനയുടെ മുഖത്ത് നിരന്തരം മർദ്ദിക്കുന്ന വീഡിയോ പുറത്തുവന്നു. കോട്ടയം പാമ്പാടി സ്വദേശിയുടെ പാമ്പാടി സുന്ദരൻ എന്ന ആനയ്‌ക്കാണ് മർദ്ദനമേറ്റത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.തൊട്ടിപ്പാൽ ക്ഷേത്രത്തിൽ വച്ച് മാർച്ച് 25നാണ് സംഭവമുണ്ടായത്. വനംവകുപ്പ് നിയമ നടപടി ആരംഭിച്ചിട്ടുണ്ട്. വീഡിയോ വൈറലായതോടെ ഒന്നാംപാപ്പാൻ ഇപ്പോൾ ഒളിവിലാണ്. കേരളത്തിലെ ആനപ്രേമികൾക്കിടയിൽ പേരുകേട്ട എഴുന്നളളിപ്പാനയാണ് പാമ്പാടി സുന്ദരൻ.ഇതേ ഉടമയുടെ കീഴിലുളള പാമ്പാടി രാജൻ എന്ന പ്രസിദ്ധനായ കൊമ്പനും മുൻപ് പുറനാട്ടുകര ക്ഷേത്രത്തിൽ തലപൊക്കമത്സരത്തിനിടെ മർദ്ദനമേറ്റിരുന്നു. തുടർന്ന് ആനയുടെ പാപ്പാന്മാർ പെരുമ്പാവൂർ സ്വദേശി രജീഷ്, ചാലക്കുടി പോട്ട സ്വദേശി സജീവൻ എന്നിവർക്കെതിരെ തൃശൂർ സോഷ്യൽ ഫോറസ്‌ട്രി വിഭാഗം കേസെടുത്തിരുന്നു
English summary
Elephant brutally beaten to stand up for photo after temple uprising