കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി

0

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി. എന്നാൽ 12-ാം ക്ലാസ് പരീക്ഷകൾ നീട്ടിവച്ചു. തീയതി തീരുമാനിച്ചിട്ടില്ല. പരീക്ഷകൾ ഓൾലൈനായാണോ നടത്തുന്നതെന്ന കാര്യവും പിന്നീട് തീരുമാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന നിർണായക യോഗത്തിലാണ് തീരുമാനമുണ്ടായത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

പ്ര​ത്യേ​ക മൂ​ല്യ​നി​ർ​ണ​യ​ത്തി​ലൂ​ടെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ർ​ക്ക് ന​ൽ​കും. മാ​ർ​ക്കി​ൽ ആ​ക്ഷേ​പം ഉ​യ​ർ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ഴു​ത്തു പ​രീ​ക്ഷ​യ്ക്ക് അ​വ​സ​ര​മൊ​രു​ക്കും. പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യു​ടെ 15 ദി​വ​സ മു​ൻ​പെ​ങ്കി​ലും തീ​യ​തി പ്ര​ഖ്യാ​പ​നം ന​ട​ത്താ​നും ഇ​ന്ന് ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു.

മേ​യ് നാ​ല് മു​ത​ൽ പ​രീ​ക്ഷ​ക​ൾ ന​ട​ത്താ​നാ​യി​രു​ന്നു നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കോ​വി​ഡ് രാ​ജ്യ​ത്ത് രൂ​ക്ഷ​മാ​യി പ​ട​ർ​ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​രീ​ക്ഷ​ക​ൾ മാ​റ്റ​ണ​മെ​ന്ന് വി​വി​ധ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ​യാ​ണ് വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട​ത്.

കു​ട്ടി​ക​ളു​ടെ അ​ധ്യാ​യ​ന വ​ർ​ഷം ന​ഷ്ട​മാ​കാ​ത്ത ത​ര​ത്തി​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ ന​ട​ത്താ​നാ​ണ് യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ച​ത്. പ​രീ​ക്ഷ എ​ങ്ങ​നെ ന​ട​ത്ത​ണ​മെ​ന്ന​ത് ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്ക് ശേ​ഷ​മേ തീ​രു​മാ​നി​ക്കൂ.

English summary

CBSE cancels Class X exams

Leave a Reply