ദില്ലി: യുപിഐ ക്യുആർ ഇടപാടുകൾ 106 ദശലക്ഷം കടന്നതായി ഭാരത് പേ. മാർച്ചിലാണ് ഈ നേട്ടം കൈവരിച്ചത്. 2021-22 കാലത്ത് മൂന്ന് മടങ്ങ് വളർച്ചയാണ് ഉദ്ദേശിക്കുന്നതെന്നും ഭാരത് പേ വ്യക്തമാക്കി.
830 ദശലക്ഷം അമേരിക്കൻ ഡോളർ മൂല്യമുള്ള ഇടപാടുകളാണ് മാർച്ച് 2021 ൽ മാത്രം നടന്നതെന്ന് കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. നിലവിലെ യുപിഐ വിപണിയിൽ 8.8 ശതമാനമാണ് ഭാരത് പേയുടെ പങ്കാളിത്തം.
കഴിഞ്ഞ 12 മാസമായി കമ്പനി സ്ഥിരതയുള്ള വളർച്ച കൈവരിച്ചെന്ന് ഭാരത് പേ അവകാശപ്പെട്ടു. യുപിഐ പേഴ്സൺ ടു മെർചന്റ് സെഗ്മെന്റിൽ ഏറ്റവും വേഗത്തിൽ സ്വീകരിക്കപ്പെട്ട പേമെന്റ് സിസ്റ്റമാണ് തങ്ങളുടേതെന്നും അവർ പറഞ്ഞു.
ഏപ്രിൽ 2020 മുതൽ മാർച്ച് 2021 വരെയുള്ള കാലത്ത് യുപിഐ ഇടപാടുകളിൽ ഏഴ് മടങ്ങ് വളർച്ചയാണ് കമ്പനി നേടിയത്. ഈ കാലയളവിൽ പ്രവർത്തന രംഗം രാജ്യത്തെ 30 നഗരങ്ങളിൽ നിന്ന് നൂറ് നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചെന്നും കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അവകാശപ്പെട്ടു.
English summary
Bharat Pay says UPI QR transactions cross 106 million This achievement was achieved in March