കോൽക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പ്രചാരണത്തില്‍ നിന്ന വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. രണ്ട് വിവാദ പ്രസ്താവനകളിലെ വിശദീകരണത്തില്‍ അതൃപ്തി അറിയിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. തിങ്കളാഴ്ച രാത്രി എട്ട് മുതൽ ചൊവ്വാഴ്ച രാത്രി എട്ടു വരെയാണ് വിലക്ക്.
ന്യൂനപക്ഷ വോട്ടര്‍മാര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന പ്രസ്താവനയും കേന്ദ്രസേനയെ സ്ത്രീകള്‍ തന്നെ തടയണമെന്ന പ്രസ്താവനയുമാണ് വിവാദമായത്. ഈ പ്രസ്താവനകളിലെ മമതയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് കമ്മീഷന്‍റെ വിലയിരുത്തൽ.
English summary
Bengal Chief Minister Mamata Banerjee has been banned from campaigning by the Election Commission