ലിമ: പെറുവിലുണ്ടായ ബസ് അപടകത്തിൽ 20 പേർ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. വടക്കൻ അൻകാഷ് മേഖലയിലെ സിഹുവാസ് പ്രവിശ്യയിൽ പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ ഏഴിനാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട ബസ് തലകീഴയായി മറിയുകയായിരുന്നു. 18 പേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഫമ ടൂർസ് എസ്എ കന്പനിയുടെ ബസാണ് അപകടത്തിൽപെട്ടത്.
ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തശേഷം ഹുവാൻചൈലോ, പരോബാംബ പ്രദേശങ്ങളിൽനിന്ന് ചിംബോട്ടിലേക്കും ലിമയിലേക്കും മടങ്ങിയവർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപെട്ടതെന്ന് പ്രാദേശിക റോഡിയോ റിപ്പോർട്ട് ചെയ്തു.
English summary
At least 20 people have been killed in a bus crash in Peru