കളമശ്ശേരി: ഒഡിഷ സ്വദേശികളായ 230ഓളം പേരുടെ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ രേഖ ചാക്കിൽ നിറച്ച് റോഡരികിൽ മാലിന്യങ്ങൾക്കൊപ്പം ഉപേക്ഷിച്ച നിലയിൽ. കളമശ്ശേരി നഗരസഭ വിടാക്കുഴ വാർഡിൽ ഇലഞ്ഞിക്കുളം പ്രദേശത്താണ് ഇവ കണ്ടെത്തിയത്. പൊലീസ് ഇവ കസ്റ്റഡിയിലെടുത്തു.
ഓരോ കാർഡും പരിശോധിച്ച് അസ്സലാണോയെന്ന് പരിശോധിച്ച് തുടർ അന്വേഷണം നടത്താനാണ് പൊലീസ് നീക്കം.
അതേസമയം ഇരട്ട വോട്ട് വിവാദം നിലനിൽക്കുന്ന സാഹചര്യത്തിൽ സംഭവത്തിൽ ഉന്നത അന്വേഷണം നടത്തണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
English summary
As many as 230 Odisha nationals’ identity cards were found in sacks and dumped on the roadside.