തിരുവനന്തപുരം: പാലോട് പടക്ക നിർമാണ ശാലയിലുണ്ടായ തീപിടിത്തത്തിൽ ഒരാള്‍ കൂടി മരിച്ചു. പടക്ക നിർമാണ ശാലയുടെ ഉടമ സൈലസ് ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരണം രണ്ടായി. നേരത്തെ ജീവനക്കാരിയായ സുശീല(58) മരിച്ചിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സൈലസ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പടക്ക നിർമാണശാലയ്ക്ക് ഇടിമിന്നലിൽ തീപിടിത്തമുണ്ടായതാണെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പടക്ക നിർമാണ ശാല പൂർണമായും കത്തി നശിച്ചു.
English summary
Another person was killed in a fire at a fireworks factory in Palode